പ്രണയം അവസാനിപ്പിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ടവർ നിരവധിയാണ് നമുക്കുമുന്നിൽ. നേരിട്ട് ആക്രമിക്കുന്നതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലൂടെയും ഇവർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നവരാണ് ഏറെയും. ഇത്തരം സംഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ നമ്മുടെ മുന്നിലുണ്ട്. ഇതിനു സമാനമായ ഒരു സംഭവമാണിപ്പോൾ ബെംഗളൂരുവിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് പൂർവ്വകാമുകിയെ ഒരു യുവാവ് സ്റ്റോക്ക് ചെയ്തത്.
രുപാല്‍ മധുപ് എന്ന എന്ന യുവതിയാണ് തന്റെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഈ പുതിയതരം സ്റ്റോക്കിങ്ങിനെ പുറംലോകമറിഞ്ഞതും ഇങ്ങനെ തന്നെയായിരുന്നു. തന്റെ കൂട്ടുകാരിക്കുണ്ടായ ദുരനുഭവമാണ് രുപാല്‍ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫുഡ് ഡെലിവറി ഏജന്റായിരുന്ന പൂര്‍വകാമുകന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് പൂര്‍വകാമുകിയെ പിന്തുടർന്ന് ശല്യം ചെയ്തത്.
Also Read; ഇന്നും തകർത്ത് പെയ്യും! സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
ആദ്യമൊക്കെ ആപ്പിൾ നിന്നും വന്ന മെസേജുകള്‍ പെണ്‍കുട്ടി കാര്യമായി എടുത്തില്ല. എന്നാല്‍ ഇത് തുടർന്നപ്പോൾ സംഭവം സീരിയസായി. ‘ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടല്ലോ, പീരിയഡ്‌സ് ആണോ’, ‘രാത്രി രണ്ടുമണിക്ക് നിനക്കെന്താ നിന്റെ വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍’, ‘നീ ചെന്നൈയില്‍ എന്തുചെയ്യുകയാണ്’ എന്നിങ്ങനെയൊക്കെ നീളുന്നു പൂര്‍വകാമുകന്റെ ‘കെയറിങ്’ സന്ദേശങ്ങൾ.
Also Read; ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദാല യുടെ അനുയായി അറസ്റ്റിൽ
ഇതോടെ പെണ്‍കുട്ടി ആകെ ആശങ്കയിലായി. താന്‍ എവിടെയൊക്കെ പോകുന്നു എന്തൊക്കെ കഴിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍ അയാള്‍ അറിയുന്നു എന്നത് പെണ്‍കുട്ടിയെ വല്ലാതെ ഭയപ്പെടുത്തി. ഇതോടെ അവള്‍ കൂട്ടുകാരിയോട് കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു. ‘പ്രണയം നിരസിക്കുന്നതിനെ വൈരാഗ്യത്തോടെ കാണുന്നവര്‍ക്ക്, സ്‌നേഹിച്ചിരുന്നവരെ ദ്രോഹിക്കാനിതാ പുതിയൊരു വഴികൂടി, ഇതിനെതിരെ ജാഗ്രത പാലിക്കണം’ എന്ന് പറഞ്ഞാണ് രുപാലി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here