ദില്ലി മുന്‍ ഗതാഗത മന്ത്രിയും ആം ആദ്മി പാര്‍ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന കൈലാഷ് ഗെലോട്ട് ബിജെപിയില്‍. ആം ആദ്മി അംഗത്വവും മന്ത്രി സ്ഥാനവും രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഗെലൊട്ടിന്റെ ബിജെപി പ്രവേശനം. ദില്ലി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവയുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുത്തത്.
ഗതാഗതം, ഐടി, വനിതാ-ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു ഗെലോട്ടിനുണ്ടായിരുന്നത്. കൈലാഷ് ഗെലൊട്ടിന്റെ രാജിയില്‍ ബിജെപിക്കെതിരെ എഎപി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. രാജി കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ഇ ഡിയുടെയും സിബിഐയുടെയും സമ്മര്‍ദം മൂലമാണെന്ന് മുതിര്‍ന്ന എഎപി പ്രവര്‍ത്തകന്‍ സഞ്ജയ് സിങ് പറഞ്ഞു. ഗെലൊട്ടിനും കുടുംബത്തിനുമെതിരായ ഇ ഡി, സിബിഐ അന്വേഷണങ്ങള്‍ക്കിടയില്‍ ജയില്‍വാസം ഒഴിവാക്കാനാണ് അദ്ദേഹം ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് എഎപി വക്താവ് പ്രിയങ്ക കക്കര്‍ അഭിപ്രായപ്പെട്ടു.
Read Also: ദില്ലി മന്ത്രി കൈലാഷ് ഗെഹലോട്ട് രാജിവെച്ചു
പാര്‍ട്ടിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗെലോട്ട് രാജിവെച്ചത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന തോന്നലുണ്ടാക്കുകയാണ്. ഇത് അടിസ്ഥാന സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്നും ഗെലോട്ട് വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here