നിയമസഭയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല , കോൺഗ്രസ്സ് അംഗങ്ങൾ മർദിച്ചു, വെളിപ്പെടുത്തലുകളുമായി പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിംഗ് ഗുധ

കോൺഗ്രസ് എംഎൽഎമാർക്കും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനുമെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി മുൻ രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിംഗ് ഗുധ. നിയമസഭയിൽ നിന്ന് മർദിക്കുകയും ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ, അദ്ദേഹം പറഞ്ഞു. നിയമസഭാ, ക്രിക്കറ്റ് തെരഞ്ഞെടുപ്പുകളിൽ അശോക് ഗെഹ്ലോട് നടത്തിയ അഴിമതിയും തുറന്നുകാട്ടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.

also read :സോഷ്യല്‍ മീഡിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്
“അമ്പതോളം പേർ എന്നെ ആക്രമിച്ചു, മർദിച്ചു, ചവിട്ടി, കോൺഗ്രസ് നേതാക്കൾ എന്നെ നിയമസഭയിൽ നിന്ന് വലിച്ചിഴച്ചു. രാജസ്ഥാൻ അസംബ്ലി ചെയർമാൻ എന്നെ സംസാരിക്കാൻ പോലും അനുവദിച്ചില്ല. ഞാൻ ബിജെപിക്കൊപ്പമാണെന്ന് എനിക്കെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയണമെന്നും അദ്ദേഹം പ്രതികരിച്ചു.ഗെലോട്ട് മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ദിവസങ്ങൾക്ക് ശേഷം നിയമസഭയ്ക്കുള്ളിൽ പ്രവേശനം നിഷേധിച്ചതിന് പിന്നാലെയാണ് ഗുധ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ മുൻ മന്ത്രിയായ ഗുധ നിയമസഭയിലേക്ക് കയറാൻ ശ്രമിക്കുന്നതും വെള്ള വസ്ത്രം ധരിച്ച ഒരു കൂട്ടം ആളുകൾ ഗുധയെ തടയുന്നതും കാണാം.

also read :പാലക്കാട് പതിനഞ്ച് ദിവസമായി അടഞ്ഞ് കിടന്നിരുന്ന വീട്ടില്‍ മോഷണം; പ്രതിക്കായി തിരച്ചിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News