ഇന്ത്യയുടെ ചന്ദ്രയാന്‍ 3 യെ പ്രശംസിച്ച് പാക് മുന്‍ മന്ത്രി

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 യെ പ്രശംസിച്ച് പാക് മുന്‍ മന്ത്രി.ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങിനെ മനുഷ്യരാശിയുടെ ചരിത്ര നിമിഷമാണെന്നാണ് പാക് മുൻ മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി വിശേഷിപ്പിച്ചത്. ചന്ദ്രനിലേക്കുള്ള ലാന്‍ഡിംഗ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം പാക് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. എക്‌സിലൂടെയാണ് പാക് മുൻ മന്ത്രിയുടെ പ്രശംസ.

also read:ചന്ദ്രയാന്‍ 3 യുടെ വിജയം ആഘോഷമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ

‘ചന്ദ്രയാന്‍ -3 ന്റെ ചന്ദ്രനിലിറങ്ങുന്നത് നാളെ വൈകുന്നേരം 6:15 ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ തത്സമയം കാണിക്കണം. മുഴുവന്‍ മനുഷ്യരാശിക്കും ഇതൊരു ചരിത്ര നിമിഷമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ സമൂഹത്തിനും.ഒരുപാട് അഭിനന്ദനങ്ങള്‍.’എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചു.

നേരത്തെ അദ്ദേഹം ചന്ദ്രയാന്‍ 2നെ പരിഹസിച്ചതും വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ ചന്ദ്രയാൻ 3 യുടെ വിക്ഷേപണ ദൗത്യത്തിൽ അദ്ദേഹം അഭിനന്ദങ്ങൾ അറിയിച്ചത് ശ്രെധ നേടുകയാണ്. ജൂലൈ 14 നും ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3ന്റെ വിജയകരമായ വിക്ഷേപണത്തിനും അദ്ദേഹം പ്രശംസ അറിയിച്ചിരുന്നു. ജൂലൈ 14ന് ചന്ദ്രയാന്‍-3 വിക്ഷേപിച്ചപ്പോഴും ഫവാദ് ഹുസൈന്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ചിരുന്നു. ‘ചന്ദ്രയാന്‍ -3 ന്റെ വിജയകരമായ വിക്ഷേപണത്തിന് ഇന്ത്യന്‍ ബഹിരാകാശ, ശാസ്ത്ര സമൂഹത്തിന് അഭിനന്ദനങ്ങളും ആശംസകളും’, എന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ ട്വീറ്റ്.

ഇമ്രാന്‍ ഖാന്റെ സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന്‍ ചൗധരി.ചന്ദ്രയാന്‍-2ന്റെ വിക്ഷേപണത്തിന് പിന്നാലെ ഫവാദ് ചൗധരി ഐഎസ്ആര്‍ഒയെ പരിഹസിച്ചിരുന്നു. 2019-ല്‍ ചന്ദ്രയാന്‍-2 ന് 900 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഈ ബജറ്റിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചയിരുന്നു ചൗധരിയുടെ പരിഹാസം. അജ്ഞാതമായ ഒരു പ്രദേശത്തിനായി ഇത്രയധികം ബജറ്റ് ചെലവഴിക്കുന്നത് ബുദ്ധിയല്ലെന്നായിരുന്നു പ്രസ്താവന.

also read:ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയറിയിച്ച് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്

അന്ന് ചന്ദ്രയാന്‍-2 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനിടെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഐ എസ്ആര്‍ഒയ്ക്ക് നഷ്ടമായി. ഇതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒയെയും ഇന്ത്യയെയും പരിഹസിച്ച് മുന്‍ മന്ത്രി രംഗത്തെത്തിയത്. 2019-ല്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രയാന് നഷ്ടപ്പെട്ടത്. പിന്നീട് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പതിച്ചതായി നാസ സ്ഥിരീകരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News