‘കൊച്ചുമകനെ മർദിച്ചു’, മുൻ സൈനികനായ മുത്തച്ഛൻ മകനെയും ഭാര്യയെയെയും വെടിവെച്ചു; സംഭവം മഹാരാഷ്ട്രയിൽ

കൊച്ചുമകനെ മർദിച്ചെന്നാരോപിച്ച് മുൻ സൈനികനായ മുത്തച്ഛൻ മകനെയും ഭാര്യയെയെയും വെടിവെച്ചു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. 68 വയസുള്ള മുൻ സിപിആർഎഫ് ജവാവാനാണ് മകനെയും മകന്റെ ഭാര്യയെയും ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവെച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ALSO READ: ‘മാലാഖ മടങ്ങുന്നു’, ഈ ജഴ്‌സിക്ക് വേണ്ടി ഞാൻ എന്റെ ജീവൻ കൊടുത്തു, പകരം എനിക്ക് നഷ്ടപ്പെട്ടതെല്ലാം അത് തിരിച്ചു തന്നു, പടിയിറങ്ങാൻ സമയമായി: എയ്ഞ്ചൽ ഡി മരിയ

സൈനിക ജോലിയിൽ നിന്നും വിരമിച്ച ശേഷം 40 വയസുള്ള ഇയാൾ ഒരു ബാങ്കിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് 4 വയസുള്ള കൊച്ചുമകനെ മകനും ഭാര്യയും മർദിച്ചതായി ഇതേഹം ആരോപിക്കുകയും തുടർന്ന് നീണ്ട വാക്കുതർക്കത്തിനൊടുവിൽ ഇരുവർക്കുമെതിരെ വെടിയുതിർക്കുകയും ചെയ്‌തത്‌.

ALSO READ: ‘അമ്മയുണ്ട് കൂടെ’, കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു; ഇന്ന് കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വാർത്തയെന്ന് സമൂഹ മാധ്യമങ്ങൾ: വീഡിയോ

അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും യുവാവിനെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രതിയുടെ മകൻ്റെ കാലിലാണ് ബുള്ളറ്റ് പതിച്ചിരിക്കുന്നതെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. കൊലപാതകശ്രമം, ആയുധ നിയമ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News