ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുതിയ ദേശിയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ നിയമിച്ചത്. രാമസുബ്രഹ്മണ്യൻ തമിഴ്നാട്ടിൽ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അരുൺ മിശ്ര ജൂൺ ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

Also read: യമുന നദിയില്‍ അമോണിയയുടെ അളവ് അപകടകരമാം വിധത്തില്‍; ദില്ലിയില്‍ ജലക്ഷാമം

ഇതിന് മുൻപ് ഇദ്ദേഹം ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും രാമസുബ്രഹ്മണ്യൻ ജഡ്ജിയായിരുന്നു. 2023 ജൂൺ 29നാണ് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ 2016ൽ നോട്ട് അസാധുവാക്കൽ നയവുമായി ബന്ധപ്പെട്ട് വാദം കേട്ട ബഞ്ചിൽ അം​ഗമായിരുന്നു.

Also read: ഒരു ഫോൺ കോൾ, നഷ്ടപ്പെട്ടത് 11 കോടി; ബംഗളൂരുവിൽ ഡിജിറ്റൽ അറസ്റ്റ്

1958 ജൂൺ 30ന് മന്നാർ​ഗുഡിയിലാണ് രാമസുബ്രഹ്മണ്യൻ ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളജിൽ നിന്നു സയൻസിൽ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളജിൽ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News