‘ആ ചിത്രം കണ്ടത് മുതലാണ് താൻ ഐശ്വര്യയുടെ ആരാധകനായത്’; വെളിപ്പെടുത്തി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി

Aishwarya Rai

ബോളിവുഡ് താരം ഐശ്വര്യ റായിയുടെ സൗന്ദര്യത്തിനും അഭിനയത്തിനും ആരാധിക്കാത്തവരായി ആരുമില്ല . ഇപ്പോഴിതാ ഐശ്വര്യയോടുള്ള തന്റെ ആരാധന തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.

എന്‍ഡിടിവി സംഘടിപ്പിച്ച വേള്‍ഡ് സമ്മിറ്റിലാണ് തനിക്ക് ഐശ്വര്യയോടുള്ള ആരാധന അദ്ദേഹം പറഞ്ഞത്.ഐശ്വര്യ അഭിനയിച്ച ‘ദേവ്ദാസ്’ ആണ് തന്റെ പ്രിയപ്പെട്ട ബോളിവുഡ് ചിത്രമെന്നും ഡേവിഡ് കാമറൂൺ പറഞ്ഞു. ഈ സിനിമ കണ്ടതുമുതലാണ് താൻ ഐശ്വര്യയുടെ ആരാധകനായതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ ഐശ്വര്യ റായിയെ കാണാനുള്ള അസുലഭമായ അവസരം എനിക്ക് ലഭിച്ചിരുന്നു. ഐശ്വര്യയുടെയും താരകുടുംബത്തിന്റേയും ആരാധകനാണ് താൻ എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘മിടുക്കനായിരുന്നു, ഷാരുഖ് വിചാരിച്ചിരുന്നെങ്കിൽ ഒരു ശാസ്ത്രജ്ഞൻ ആകാമായിരുന്നു’: രാഹുൽ ദേവ്

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദേവ്ദാസിൽ പാറോ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ആ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യയുടെ നാമനിര്‍ദ്ദേശം ദേവ്ദാസ് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News