യുവർ ഓണർ, ഡിവോഴ്സിനു ശേഷം ഭർത്താവ് സന്തോഷത്തോടെ ജീവിക്കുന്നു..അത് പറ്റില്ല, എനിക്ക് അയാളെ വീണ്ടും വിവാഹം ചെയ്യണം ജഡ്ജിയോട് യുവാവിൻ്റെ ഭാര്യ- വീഡിയോ വൈറൽ

വിവാഹമോചനത്തിനു ശേഷം ഭർത്താവ് വലിയ സന്തോഷത്തിലും മനാസമാധാനത്തിലുമാണ് ജീവിക്കുന്നത്. യുവർ ഓണർ എനിക്കത് സഹിക്കാനാവുന്നില്ല, എനിക്കയാളെ വീണ്ടും വിവാഹം ചെയ്യണം. ഞങ്ങളുടെ പുനർ വിവാഹത്തിനു വേണ്ട നടപടികൾ സ്വീകരിക്കാമോ? സമൂഹ മാധ്യമങ്ങളിൽ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണിത്. വിവാഹ ബന്ധത്തിലെ വേർപിരിയലിനു ശേഷം ഭർത്താവ് അനുഭവിക്കുന്ന സന്തോഷവും മനസ്സമാധാനവും സഹിക്കാനാകാതെ അതിൽ അസൂയപൂണ്ട ഭാര്യ ഈ സന്തോഷത്തിന് ഒരു അറുതി വേണമല്ലോ എന്ന് കരുതി ജഡ്ജിയെ സമീപിച്ച ഒരു വൈറൽ വീഡിയോ സമൂഹ മാധ്യമത്തിൽ തരംഗമായിരിക്കുകയാണ്.

ALSO READ: യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; ശ്രീലങ്കയിലേക്ക് ഇനി ആഴ്ചയിൽ അഞ്ചുദിവസം കപ്പൽ സർവീസ്

ചിരിയും ചിന്തയും ഉദ്ദേശിച്ച് ചില വിരുതൻമാർ സൃഷ്ടിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായത്. രണ്ട് മാസം മുൻപ് സമൂഹ മാധ്യമത്തിൽ അപ്ലോഡ് ചെയ്തതിനു ശേഷം ഇതുവരെയായി 2 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ നേടിയിരിക്കുന്നത്. വീഡിയോക്ക് താഴെ ഒട്ടേറെ കമൻ്റുകളാണ് വന്നിട്ടുള്ളത്. വിവാഹമോചനത്തെയും ബന്ധങ്ങളെയും ചുറ്റിപ്പറ്റിയുള്ള സങ്കീർണമായ ചിന്ത ആവശ്യപ്പെടുന്നതാണ് വീഡിയോ എന്നും കമൻ്റുകളിൽ അഭിപ്രായമുണ്ട്. വിവാഹമോചന സമയത്തും അതിനുശേഷവും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ഏറ്റവും അസാധാരണമായ സാഹചര്യങ്ങളിൽപ്പോലും നർമ്മം എങ്ങനെ കണ്ടെത്താമെന്നും വ്യക്തമാക്കുന്ന വീഡിയോ ആണ് ഇതെന്നും സൃഷ്ടാക്കൾക്ക് അഭിനന്ദനമെന്നും വീഡിയോക്ക് പ്രശംസകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News