സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതി; നടന്‍ ബാലയ്ക്ക് ജാമ്യം

നടന്‍ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് നടന്‍ ബാലയെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങള്‍ വഴി മുന്‍ ഭാര്യക്കും മകള്‍ക്കും എതിരായ പ്രചാരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നുമാണ് ബാല കോടതിയില്‍ വാദിച്ചത്.

ALSO READ:ബാബ സിദ്ദിഖിയുടെ മരണം; പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രതി

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്. മകളുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ ബാല നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് പിന്നില്‍. ബാല നീതി നിയമപ്രകാരവും ബാലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും പ്രതികളാണ്.

ALSO READ:സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ വിദഗ്ധര്‍ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News