പരീക്ഷകള്‍ പുനഃക്രമീകരിച്ചു

ബക്രീദിനോടനുബന്ധിച്ച് ജൂണ്‍ 29 ന് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ആ ദിവസം നടത്താനിരുന്ന ബി ടെക്, ബി ആര്‍ക്, ഇന്റഗ്രേറ്റഡ് എം സി എ പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ബി ടെക് (2019 സ്‌കീം) നാലാം സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി പരീക്ഷയും ഇന്റഗ്രേറ്റഡ് എം സി എ (2020 സ്‌കീം) നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്പ്‌ളിമെന്ററി പരീക്ഷകളും ജൂണ്‍ 30 നും, ബി ടെക് (പാര്‍ട്ട്-ടൈം-2015 സ്‌കീം ) ഏഴാം സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി പരീക്ഷ ജൂലൈ 7 നും ബി ആര്‍ക് (2016 സ്‌കീം) എട്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്പ്‌ളിമെന്ററി പരീക്ഷകള്‍ ജൂലൈ 11 നും നടക്കും.

പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബിഎച്ച്എംസിടി നാല്, ആറ് സെമെസ്റ്ററുകളിലെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെയും, ബി.ഡെസ് നാല്, ആറ് സെമെസ്റ്ററുകളിലെ ജൂറി സപ്ലിമെന്ററി പരീക്ഷകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂണ്‍ 30.

എം.ആര്‍ക്ക്, എം.പ്ലാന്‍ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

എം.ആര്‍ക്ക്, എം.പ്ലാന്‍ മൂന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സര്‍വകലാശാല വെബ്‌സൈറ്റിലെ ‘ഫലങ്ങള്‍’ ടാബിലും കോളേജ് ലോഗിനുകളിലും ഫലങ്ങള്‍ ലഭ്യമാണ്. ഉത്തര പുസ്തകത്തിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂലൈ 3 വരെ അപേക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News