മാലിന്യ നിയന്ത്രണ, സംസ്‌കരണ രംഗത്തെ മികവിന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം. ഗ്രീന്‍ടെക് ഫൗണ്ടേഷന്റെ പൊലൂഷന്‍ കണ്‍ട്രോള്‍ വേസ്റ്റ് റീസൈക്ലിങ് എക്‌സലന്‍സ് പുരസ്‌കാരമാണ് എയര്‍പോര്‍ട്ടിന് ലഭിച്ചത്. ഗുവാഹത്തിയില്‍ നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ALSO READ:സൂചിപ്പാറയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു
വിമാനത്താവളത്തില്‍ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്ക്കല്‍, പുനരുപയോഗം, പുനഃസംസ്‌ക്കരിക്കല്‍, വീണ്ടെടുക്കല്‍ എന്നിവയിലൂടെ ലാന്‍ഡ്ഫില്‍ ഡൈവേര്‍ഷന്‍ നിരക്ക് 99.50% എത്തിയിട്ടുണ്ട്. 100% പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും എയര്‍പോര്‍ട്ടില്‍ സംസ്‌കരിക്കുന്നുണ്ട്.
ഐഎസ്ഒ 14001:2015 അംഗീകാരമുള്ള മാലിന്യ സംസ്‌കരണ സംവിധാനം എയര്‍പോര്‍ട്ടിലുണ്ട്. വേര്‍തിരിക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും റീസൈക്ലിംഗ് യാര്‍ഡിലേക്കു മാറ്റാനും പ്രത്യേക സംവിധാനങ്ങളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here