‘കൈരളിയും ദേശാഭിമാനിയും ഒഴികെയുള്ളവരെല്ലാം അനുരാഗ് ഠാക്കൂറിന്റെ സത്കാരം സ്വീകരിച്ചവരാണ്’ ; മെമ്മോറാണ്ടം വ്യാജവാർത്തയ്‌ക്കെതിരെ രൂക്ഷവിമർശനം ഉയർത്തി എം സ്വരാജ്

മാധ്യമങ്ങളുടെ മെമ്മോറാണ്ടം വ്യാജപ്രചാരണത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉയരത്തി രംഗത്ത് വന്നിരിക്കുകയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. അന്തമായ സിപിഐഎം വിരോധം കേരളത്തോടുള്ള പകയായി മാറുന്നുവെന്ന് എം സ്വരാജ് പറഞ്ഞു.കൂടാതെ കൈരളിയും, ദേശാഭിമാനിയും ഒഴികെയുള്ള മാധ്യമങ്ങളെല്ലാം അനുരാഗ് ഠാക്കൂറിന്റെ സത്കാരം സ്വീകരിച്ചവരാണ്.അതിന് ശേഷമാണ് അവർ കേരളത്തിനെതിരെ ഇങ്ങനെ കള്ളം എഴുതാൻ തുടങ്ങിയതെന്ന് എം സ്വരാജ് പറഞ്ഞു. വയനാട് പുനരധിവാസം അട്ടിമറിക്കാനുള്ള മാധ്യമ പ്രതിപക്ഷ ബിജെപി നീക്കങ്ങൾക്കെതിരെ സിപിഐഎം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ആണ് എം സ്വരാജിന്റെ വിമർശനം.

ALSO READ : മുന്നറിയിപ്പുകൾ എന്നായിരുന്നു ആദ്യ പ്രചാരണം, തെറ്റെന്ന് ബോധ്യപ്പെട്ടപ്പോൾ ഒരു മാധ്യമങ്ങളും തിരുത്തിയില്ല ; വ്യാജവാർത്തയ്‌ക്കെതിരെ എം.സ്വരാജിന്റെ വിമർശനം

കേന്ദ്ര സഹായത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ ലഭിച്ചില്ല. പ്രധാനമന്ത്രി ഒരു മനുഷ്യനാണെങ്കില്‍ വയനാടിനെ സഹായിച്ചേ തീരു. മനുഷ്യരാണ് കേന്ദ്രം ഭരിക്കുന്നതെങ്കിലും സഹായം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആ നേരത്ത് വിവാദങ്ങൾ ഉണ്ടാക്കിയ മാധ്യമങ്ങൾ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തത്. പച്ചക്കള്ളങ്ങൾ പറഞ്ഞ മാധ്യമങ്ങൾ തിരുത്തിയേ മതിയാകു.

പച്ചക്കറി പ്രചാരവേലകൾ നടത്തിയ ഏതെങ്കിലും മാധ്യമ പ്രവർത്തകനെതിരെ ഏതെങ്കിലും മാധ്യമ സ്ഥാപനം നടപടി എടുത്തോ.കൂടിയാലോചിച്ച് തയ്യാറാക്കിയ കേരള വിരുദ്ധ വാർത്തകൾ ആണത്. കേരളത്തെ തകർക്കുക എന്നാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ.ഇത് ഒരു മാധ്യമപ്രവർത്തകന്റെ കൈയബദ്ധമല്ല. ബിജെപി അജണ്ടയാണ് മാധ്യമങ്ങൾ കേരളത്തിൽ നടത്തുന്നതെന്ന് എം സ്വരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News