ശരീരത്തില്‍ ജലാംശം കൂടിയാല്‍ അപകടം.. മുഖത്തെ വീക്കം പോലും ശ്രദ്ധിക്കണം!

ഒരു പുരുഷന്‍ പ്രതിദിനം ഏകദേശം 3.7 ലിറ്ററും സ്ത്രീയാണെങ്കില്‍ 2.7 ലിറ്റര്‍ വെള്ളവും കുടിക്കണമെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ചിലര്‍ അമിതമായി വെള്ളം കുടിക്കാറുണ്ട്. ഇത് ശരീരത്തിന് അത്ര നല്ലതല്ല. അമിതമായാല്‍ വെള്ളവും പ്രശ്‌നം തന്നെയാണ്. ശരീരത്തില്‍ ജലാംശം കൂടുതലാണെന്ന് ചില ലക്ഷണങ്ങളിലൂടെ തന്നെ മനസിലാക്കാന്‍ സാധിക്കും. വെള്ളം കുടിക്കുന്നത് ആസക്തിയായി മാറുന്ന രീതിയും ചിലരിലുണ്ട്. അതും പ്രശ്‌നമാണെന്ന് മനസിലാക്കണം.

ALSO READ:  സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന നിലയില്‍ പ്രസംഗിച്ചു, കെ സുധാകരന്‍ സംഘര്‍ഷത്തിന് ആഹ്വാനം നല്‍കി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്

അതില്‍ ആദ്യത്തേത് ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലാണ്. മറ്റൊന്ന് വ്യക്തമായ മൂത്രമായിരിക്കും എന്നതാണ്. അമിത ജലാംശമാണ് ശരീരത്തിലെങ്കില്‍ അത്രയും വ്യക്തമായിട്ടായിരിക്കും മൂത്രം. മറ്റൊന്ന് മുഖത്തും കൈകളിലും കാലുകളിലും ഉണ്ടാകുന്ന വീക്കമാണ്. ഇലക്ട്രോലൈറ്റ് ബാലന്‍സ് ചെയ്‌തേ പറ്റു. ഇതിന് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം… ഡോക്ടറെ സമീപിക്കണം. സോഡിയം കൃത്യമായ അളിവില്‍ ശരീരത്തിലുണ്ടാകണം. ഇനി അവസ്ഥ കൈവിട്ട് പോകുന്ന സാഹചര്യമാണെങ്കില്‍ വെള്ളം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ ഡൈയൂററ്റിക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം.

ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News