അമിത മൊബൈൽ ഫോൺ ഉപയോഗം; രാജസ്ഥാനിൽ അച്ഛന്റെ ശകാരത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു

മൊബൈല്‍ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള അച്ഛന്റെ ശകാരത്തിൽ മനംനൊന്ത് രാജസ്ഥാനിൽ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്‌തു. കൃപാന്‍ഷി എന്ന വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്‌തത്‌. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗം കൂടിയതിനെത്തുടർന്ന് അച്ഛൻ ഫോൺ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ALSO READ: ഭാര്യയ്ക്ക് പാചകം അറിയില്ലെന്ന് പറയുന്നത് കുറ്റമല്ല; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെയുള്ള കേസ് കോടതി റദ്ദാക്കി

രാത്രിയോടെയാണ് വീട്ടുകാർ ഇക്കാര്യമറിയുന്നത്. ഭക്ഷണം കഴിക്കാനായി പെൺകുട്ടിയെ വിളിച്ചപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വാതിൽ തകർത്ത് അകത്തെത്തിയപ്പോൾ കൃപാന്‍ഷിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ALSO READ: കേരളത്തെ മാതൃകയാക്കി കര്‍ണാടക; ഇനി റോഡുകള്‍ എഐ ഭരിക്കും, പൊലീസിന്റെ കണ്ണുകളായി ‘അസ്ത്ര’വും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News