കാപ്പിയെ കൂടുതല്‍ സ്‌നേഹിക്കല്ലേ… ഹൃദയം പണിമുടക്കും!

കോഫി അഡിക്റ്റായ പലരും നമ്മുടെ ഇടയില്‍ തന്നെയുണ്ട്. കഫീന്‍ അടങ്ങിയ കോഫി ഒരു കപ്പും രണ്ടു കപ്പുമൊന്നുമല്ല എത്ര കപ്പു വേണമെങ്കിലും കുടിക്കാന്‍ ചിലര്‍ക്ക് യാതൊരു മടിയുമില്ല. രാത്രിയിലുള്ള പഠനം, ജോലി ഇതൊക്കെ പലരും കാപ്പിയെ ആശ്രയിക്കാന്‍ കാരണമാകും.

ALSO READ: ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കും’: സിദ്ധിഖ്

കഫീന്‍ ആണ് നമ്മളെ കാപ്പി അഡിക്ട് ആക്കുന്നതും ശരീരത്തെ ഉണര്‍ത്തി വെക്കുന്നതും. കാപ്പി കുടിക്കേണ്ട എന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് അമിതമായാല്‍ അമൃതും വിഷമാണെന്ന് പറയുന്നത് പോലെ ഒരു ദിവസം ഏതാണ്ട് നാല് കപ്പ്, അതായത് നാനൂറ് മില്ലി ഗ്രാമില്‍ കൂടുതല്‍ കാപ്പി കുടിച്ചാല്‍ അത് ഹൃദയാ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കും. കഫീന്‍ അടങ്ങിയ എല്ലാ ഉത്പന്നങ്ങളെയും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സൈഡസ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നത്.

സ്വാഭാവിക വിശ്രമത്തിനും വീണ്ടെടുക്കലിനും സഹായിക്കുന്ന ശരീരത്തിന്‌റെ പ്രാഥമിക സംവിധാനമായ പാരാസിംപതിക് സിസ്റ്റത്തെ കഫീന്‍ തടയും ഇതോടെ ഹൃദയമിടിപ്പ് കൂടുകയും അഡ്രിനാലില്‍ ഉത്പാദനം കൂടുകയും ചെയ്യുന്നു. ഇത് നിരന്തരം തുടര്‍ന്നാല്‍ പിന്നെ സംഭവിക്കുന്നത് ഇങ്ങനെയാണ്. പാരാസിംപതിക് സിസ്റ്റം തടസപ്പെടുന്നു, ഇതോടെ രക്തസമ്മര്‍ദം ഉയരും.. ഇതിന്റെ തുടര്‍ച്ചയായി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാകും എന്നാണ് പഠനം.

ALSO READ: പവർ നാപ്പിന്റെ പ്രയോജനങ്ങൾ എന്തൊക്കെ ?; വിശദീകരിച്ച് ഡോക്ടർ അരുൺ ഉമ്മൻ

ലക്ഷണങ്ങളില്ലാത്തതു കൊണ്ട് രക്തസമ്മര്‍ദം ഉയരുന്നത് പലപ്പോഴും ഗുരുതരാവസ്ഥയില്‍ എത്തിയ ശേഷമാണ് അറിയുക. ഉയര്‍ന്ന രക്തസമ്മര്‍ദം കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, ഡിമെന്‍ഷ്യ എന്നിവയിലേക്കും നയിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News