ഉപ്പ് അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

എല്ലാ കറികള്‍ക്കും നമ്മള്‍ ഉപ്പ് ഉപയോഗിക്കാറുണ്ട്. ബേക്കറി പലഹാരങ്ങള്‍, പച്ചക്കറികള്‍, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവ പതിവായി കഴിക്കുമ്പോള്‍ ഉപ്പ് ഉയര്‍ന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഉപ്പ് അമിതമായി കഴിക്കാന്‍ പാടില്ലാത്ത സാഹചര്യങ്ങളാണ് ചുവടെ

ബിപി കുറഞ്ഞുവെന്ന് പറഞ്ഞു രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഉപ്പ് അധികം കഴിക്കരുത്.

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപ്പ് അമിതമായി കഴിക്കരുത്.

പുറത്ത് പോയിട്ട് വീട്ടിലെത്തി കഴിഞ്ഞാല്‍ ഉടനെ ഉപ്പിട്ട വെള്ളം കുടിക്കരുത്.

വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കുക.

നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേര്‍ക്കാതെ കുടിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News