ചായ ലൗവേഴ്‌സ് അറിയാന്‍ തിളപ്പിച്ച് ‘വിഷ’മാക്കല്ലേ…. കാന്‍സര്‍ വന്നേക്കാം….

ചായ ഒരു വികാരമാണ് പലര്‍ക്കും. കുറഞ്ഞത് മൂന്നു തവണയെങ്കിലും ചായ കുടിച്ചില്ലെങ്കില്‍ തലവേദന, ക്ഷീണം പിന്നെ പറയണ്ട മടിയോട് മടിയാണ് പലര്‍ക്കും. കഫീന്‍ അടങ്ങിയ ചായ കൂടുതല്‍ കുടിച്ചാല്‍ ഇരുമ്പിന്റെ ആഗീരണം തടസപ്പെടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നലെ മറ്റൊരു കാര്യം കൂടി ചായയെ കുറിച്ച് അറിയാം.

ALSO READ:  തൃശൂരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

അമിതമായി എന്ത് കഴിച്ചാലും പ്രശ്‌നമാണെന്നത് പോലെ തന്നെ ചായ കുടിച്ചാലും പ്രശ്‌നമാണ്. ഇനി പാല്‍ചായയെ കുറിച്ച് പറഞ്ഞാല്‍, കൂടുതല്‍ കടുപ്പത്തിനായി അമിതമായി തിളപ്പിച്ചാല്‍ കടുത്ത ആരോഗ്യപ്രശ്‌നമാകും നേരിടേണ്ടി വരികയെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നത്. ഒന്നാമത് തന്നെ ചായയ്ക്ക് രുചിവ്യത്യാസം അനുഭവപ്പെടും മാത്രമല്ല ഒരു പുകചുവയുമായിരിക്കും. പോഷകഗുണങ്ങള്‍ ഇല്ലാതാക്കുന്ന ഈ രീതിമൂലം ഇത്തരം ചായ കുടിച്ചാല്‍ അവസാനം അസിഡിറ്റിയും ഉണ്ടാകും. ഇവിടെയും തീരുന്നില്ല. ഇത്തരത്തില്‍ ചായ ചൂടാക്കുന്നതോടെ കാന്‍സറിന്റെ മൂലകാരണമായ കാര്‍സിനോജനാകും പുറന്തള്ളപ്പെടുന്നതെന്നും പഠനങ്ങള്‍ പറയുന്നു.

ALSO READ:  കാലിക്കറ്റ് സര്‍വകലാശാല: ബിരുദ പ്രവേശനം, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അതായത് അമിതമായി ചൂടായാല്‍ ചായയും വിഷമാകുമെന്ന് അര്‍ത്ഥം. വെറും അഞ്ച് മിനിറ്റില്‍ തേയിലയുടെ കടുപ്പം കൃത്യമായി വെളളത്തിലുണ്ടാകും. അമിതമായി ചൂടായാല്‍ ചവര്‍പ്പുണ്ടാകുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇതിലൂടെ ചായയുടെ ഗുണങ്ങള്‍ ഓക്‌സിഡൈസ് ചെയ്യപ്പെടും. പാലിലെ വിറ്റാമിന്‍ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കും. ഉയര്‍ന്ന താപനിലയില്‍ ലാക്ടോസ് പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിക്കുന്നു, കാലക്രമേണ വലിയ അളവില്‍ കഴിച്ചാല്‍ അപകടകരമായ സംയുക്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk