ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ലോട്ടറി അടിച്ചിരിക്കുകയാണ് പ്രവാസികൾക്ക്. സര്‍വകാല റെക്കോഡ് നിരക്കിലാണ് നവംബര്‍ 15ന് ഗൾഫിൽ നിന്ന് നാട്ടിലേക്ക് പ്രവാസികൾ പണമയച്ചത്. എന്തായാലും ഗള്‍ഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികള്‍ രൂപയുടെ മൂല്യം ഇടിഞ്ഞ ഈ അവസരം നന്നായി ഉപയോഗിച്ചു.
22.86 രൂപയാണ് ഇന്നത്തെ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക്. ഖത്തര്‍ റിയാലിന്റെ വിനിമയം ഇന്ന് 23.17 രൂപ എന്ന നിരക്കിലാണ് നടന്നത്. ഇത് ഇന്നലെ തന്നെ 23.20 എന്ന നിലയിൽ എത്തിയിരുന്നു. സൗദി റിയാലിന് 22.48 രൂപയിലാണ് ഇന്നത്തെ വിനിമയം. കഴിഞ്ഞ ദിവസം 22.49 രൂപയിലെത്തിയിരുന്നു. ഇത്രയും ഉയർന്ന നിരക്ക് ലഭിച്ചതോടെയാണ് നാട്ടിലേക്കുള്ള പണം അയക്കുന്നത് ഉയർന്നത്.
Also Read: വ്യാജ ബാങ്ക് ഗ്യാരന്‍റി ഹാജരാക്കി; അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ നോട്ടീസ്
ഒമാന്‍ ദിനാറിന്റെ ഇന്നത്തെ വിനിമയ നിരക്ക് 219.28 രൂപയാണ്. ഒരു ദിനാറിന് 213 രൂപ വരെ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചവരുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്. 274.59 രൂപ എന്ന നിരക്കിലാണ് കുവൈത്ത് ദിനാറിന്റെ വിനിമയം നടന്നത്. 224രൂപ നിരക്കിലാണ് ബഹറിന്‍ ദിനാര്‍ വിനിമയം ചെയ്യപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here