പതിവിലും നേരത്തെ ബാറിന് മുന്നിൽ തിക്കും തിരക്കും; മഫ്തിയിലെത്തിയ എക്സൈസ് കണ്ടത് വൻ നിയമലംഘനം, സംഭവം കൊല്ലത്ത്

കൊല്ലത്ത് സമയക്രമം പാലിക്കാതെ പ്രവർത്തിച്ച ബാറിനെതിരെ എക്സൈസ് നടപടി. ഹോട്ടൽ സീ പാലസ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കൊല്ലം എക്സൈസ് റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനി കുമാറാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Also Read; സിസിടിവി ദൃശ്യങ്ങൾ ചോർന്നു; പ്രമുഖ യൂടൂബറുടെ നഗ്നദൃശ്യങ്ങളടക്കം പുറത്ത്

ബാറിന് മുന്നിൽ പതിവിലും നേരത്തെ തിക്കും തിരക്കും വാഹനങ്ങളുമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധനയുണ്ടായത്. എക്സൈസ് സ്‌ക്വാഡ് സംഘം മഫ്തിയിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ അൻപതോളം കസ്റ്റമേഴ്സ് ബാറിൽ ഉണ്ടായിരുന്നു. അനുവദനീയമായ സമയത്തിനുമുൻപേ ബാർ തുറന്ന മദ്യവില്പന നടത്തുകയായിരുന്നു ജീവനക്കാരെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. സംഭവത്തിൽ ബാറിലെ വിൽപ്പനക്കാരായ സുരേഷ് ലാൽ, ഗിരീഷ് ചന്ദ്രൻ, സ്ഥാപനത്തിന്റെ ലൈസൻസി രാജേന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് കൊല്ലം റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. ബാർ നേരത്തെ തുറന്ന് മദ്യവിൽപ്പന നടത്തിയെന്നതാണ് കേസ്.

അതിനിടെ തലശേരിയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ അനധികൃതമായി കടത്തിയ 733 ലിറ്റർ പോണ്ടിച്ചേരി മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന വടകര സ്വദേശി ചന്ദ്രൻ എകെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങൾ മുന്നിൽ കണ്ട് എക്സൈസ് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

Also Read; റബ്ബര്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് കേന്ദ്രം

എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് കെ യുടെ നേതൃത്വത്തിലുള്ള ടീമും, കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്നാണ് കേസ് എടുത്തത്. പാർട്ടിയിൽ ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സി.പി ഷാജി, സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രമോദൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, വിഷ്ണു എൻ. സി, ബിനീഷ് എ.എം, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News