ക്രിയാത്മകമായ വിദ്യാഭാസത്തിലൂടെ ലഹരിയെ ഉന്മൂലനം ചെയ്യാം: എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐപിഎസ്

കൊല്ലം പാരിപ്പള്ളി U K F എൻജിനീയറിങ് കോളേജിൽ ലഹരി വിരുദ്ധ അവയർനസ് ക്യാമ്പയിനും വിമുക്തി ക്ലബ്ബിൻറെ രൂപീകരണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ആകർഷണീയമായ ചടങ്ങ് ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണർ ശ്രീ മഹിപാൽ യാദവ് ഐപിഎസ് ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ കാല ഘട്ടത്തിൽ തന്നെ സൃഷ്ടിപരമായ സർഗ്ഗവാസനകൾ പരിപോഷിപ്പിച്ചാൽ,അത് വ്യക്തിക്ക് ആത്മവിശ്വാസം നൽകുന്നതിലൂടെ ജീവിതത്തിലെ പ്രതിബന്ധങ്ങളെ തരണം ചെയ്തു ജീവിത വിജയം വരിക്കുന്നതിനും ലഹരിയെ എന്നെന്നേക്കുമായി ഉന്മൂലന ചെയ്യുവാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
1500 കുട്ടികൾ പങ്കെടുത്തു.

ALSO READ:നമ്മളിൽ പലർക്കും അറിയാത്ത പുതിയ കാര്യങ്ങൾ അദ്ദേഹം സഭയിൽ അവതരിപ്പിക്കുമായിരുന്നു; മന്ത്രി പി രാജീവിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽ

ചടങ്ങിനു ശേഷം കുട്ടികളുമായി ചേർന്നുള്ള പ്രത്യേക ഇൻക്ട്രാറ്റീവ് സെക്ഷൻ ഉണ്ടായിരുന്നു. വിവിധ കലാപരിപാടികൾ കോർത്തിണക്കിയ ചടങ്ങ് കൂടുതൽ ആകർഷണീയമായിരുന്നു.
ചടങ്ങിൽ ദക്ഷിണ മേഖല ജോയിൻറ് എക്സൈസ് കമ്മീഷണർ ശ്രീ പി കെ സനു , കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. VA പ്രദീപ് ജില്ലയിലെ മറ്റ് എക്സൈസ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

ALSO READ:മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയായി കേരളത്തെ നിലനിർത്തിക്കൊണ്ട് മാത്രമേ ബി ജെ പി യുടെ ഹീന ശ്രമങ്ങളെ പ്രതിരോധിക്കാനാകൂ: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News