വിസ്‌ക്കി ചേര്‍ത്ത ഐസ്‌ക്രീം വില്‍പന; പൊളിച്ച് കൈയില്‍ കൊടുത്ത് എക്‌സൈസ്

തെലങ്കാനയില്‍ വിസ്‌ക്കി ചേര്‍ത്ത ഐസ്‌ക്രീം വില്‍പന നടത്തിയിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ ഹൈദരാബാദ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പൂട്ടിച്ചു. സംഭവുമായി ബന്ധമുള്ള റാക്കറ്റിലുള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ALSO READ: ‘കമ്മ്യൂണിസ്റ്റ്‌കാർ ആരും ഗോൾവാർക്കറിനെ പൂജിക്കാറില്ല’ – എഡിജിപി വിഷയത്തിൽ മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം

ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രദേശത്തെ റോഡ്‌സ് 1 ആന്‍ഡ് 5ലെ അരികോ കഫേ ഐസ്‌ക്രീം പാര്‍ലറിലാണ് എക്‌സൈസ് വിഭാഗം പരിശോധന നടത്തിയത്. 23 പീസ് ഐസ്‌ക്രീംമില്‍ 11.5കിലോഗ്രാമോളം വിസ്‌കി ഐസ്‌ക്രീം ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ശരത് ചന്ദ്ര റെഡ്ഡി എന്നയാളുടെ ഉടമസ്ഥതയിലുള്ള പാര്‍ലറില്‍, ഇയാള്‍ ഒരോ കിലോഗ്രാം ഐസ്‌ക്രീമില്‍ അറുപത് മില്ലിലിറ്റര്‍ വിസ്‌കിയാണ് ചേര്‍ത്തുകൊണ്ടിരുന്നത്. റാക്കറ്റില്‍ ഉള്‍പ്പെട്ട അറസ്റ്റിലായ ദയാകര്‍ റെഡ്ഡി, ഷോബന്‍ എന്നിവര്‍ ഫേസ്ബുക്കിലൂടെ ഐസ്‌ക്രീമിന് പരസ്യം നല്‍കുന്നവരാണ്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ: ആശങ്കകളൊഴിയുന്നു, സിനിമാ നയരൂപീകരണ സമിതിയുടെ യോഗം ഇന്ന് കൊച്ചിയിൽ..

അതേസമയം എക്‌സൈസ് വിഭാഗം ഡ്യൂട്ടി അടയ്ക്കാത്ത 3.85 ലക്ഷം രൂപയുടെ മദ്യവും ഹൈദരാബാദില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here