പ്രമുഖ ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ കേസടുത്ത് എക്സൈസ്

പ്രമുഖ ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ കേസടുത്ത് എക്സൈസ്. കൊല്ലത്തെ ഒരു ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയ കേസിൽ ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്.

ALSO READ: ‘ഉദയനിധിയുടെ തല വെട്ടുന്നവർക്ക് പത്തു ലക്ഷം’, പ്രതീകാത്മകമായി ചിത്രം വാളുകൊണ്ട് വെട്ടി ഹിന്ദു സന്യാസി

ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള മുകേഷിന്റെ പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു. നിലവിലെ അബ്ദാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസെടുത്തത്. ബാർ ലൈസൻസ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഫുഡ് വ്‌ളോഗിലൂടെ ശ്രദ്ധ നേടിയ മുകേഷ് നായർ തിരുവനന്തപുരം സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News