തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധന. 125.397 ഗ്രാം എംഡിഎംഎ സ്ക്വാഡ് പിടിച്ചെടുത്തു. മൂന്ന് യുവാക്കളെയും സംഘം കസ്റ്റഡിയിലെടുത്തു. ശ്രീജിത്ത്, രാഹുൽ, വിഷ്ണു എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7 മണിമുതൽ 2 മണി വരെയായിരുന്നു റെയ്ഡ്.
പിടിയിലായവര്‍ ബാംഗ്ലൂരിൽ നിന്നും വൻതോതിൽ രാസവസ്തുക്കൾ വാങ്ങികൊണ്ടുവന്നു വ്യവസായിക അടിസ്ഥാനത്തിൽ കച്ചവടം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് എക്സൈസിന്‍റെ പിടിയിലാകുന്നത്. ശ്രീജിത്ത്, രാഹുൽ എന്നിവരിൽ നിന്നും 109.5 ഗ്രാമും വിഷ്ണുവിൽ നിന്നും 15.43 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.
ALSO READ: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഗൂഢാലോചന പകൽ പോലെ വ്യക്തം: എം വി ഗോവിന്ദൻ മാസ്റ്റർ
ഇത്തരത്തിലുള്ള രാസവസ്തുക്കൾ കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനാൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ ആർ. രതീഷ്, പ്രിവെന്‍റീവ് ഓഫീസർ സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, പ്രേബോധ്, അക്ഷയ് സുരേഷ്, നന്ദകുമാർ, ആരോമൽ രാജൻ, കൃഷ്ണപ്രസാദ് ഡ്രൈവർ അനിൽകുമാർ എന്നിവരാണ് സ്ക്വാഡിലെ അംഗങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here