തൃശൂരില്‍ അനധികൃതമായി മദ്യ വില്പന നടത്തുന്നയാളെ എക്സൈസ് പിടികൂടി

തൃശൂര്‍ മതിലകത്ത് ഒന്നാം തീയതിയും മറ്റു ഡ്രൈഡേ ദിവസങ്ങളിലും രഹസ്യമായി അമിത വിലയ്ക്ക് അനധികൃതമായി മദ്യ വില്പന നടത്തുന്നയാളെ എക്സൈസ് റേഞ്ച് സംഘം പിടികൂടി. മതിലകം മതില്‍മൂല സ്വദേശി കൈപ്പോത്ത് വീട്ടില്‍ പുഷ്പാകരനെയാണ് കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.ഷാനാഥും സംഘവും അറസ്റ്റ് ചെയ്തത്. വില്പനയ്ക്കായി സൂക്ഷിരുന്ന 111 കുപ്പി മദ്യവും ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു.

Also Read: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ; ജില്ലാ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്തുനല്‍കി

നേരത്തേ അമിതമായി മദ്യം വാങ്ങിക്കൂട്ടി പല തവണ പുഷ്പാകരന്‍ എക്സൈസ് പിടിയിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പണം നല്‍കി മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുകയായിരുന്നു അടുത്ത കാലത്തായി പതിവ്. മതിലകം മേഖലയില്‍ അനധികൃത മദ്യവില്പന നടത്തുന്ന വേറെയും ആളുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News