വ്യാജ വാറ്റിനെതിരെ എക്‌സൈസ് നടപടി; താമരശ്ശേരിയില്‍ മിന്നല്‍ പരിശോധന

കോഴിക്കോട് താമരശ്ശേരി മേഖലയിലെ വാറ്റുകേന്ദ്രങ്ങളില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന. കട്ടിപ്പാറയിലും കോഴഞ്ചേരി ചിപ്പിലത്തോടിലും വാറ്റുകേന്ദ്രങ്ങളില്‍ എക്‌സൈസ് മിന്നല്‍ പരിശോധന നടത്തി. രണ്ട് സ്ഥലങ്ങളില്‍ നിന്ന് ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു.

READ ALSO:തൃശൂര്‍ പുത്തൂരില്‍ നാല് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ചിപ്പിലത്തോട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ എക്‌സൈസ് അഞ്ച് ലിറ്റര്‍ ചാരായവും എണ്‍പത്തിയഞ്ച് ലിറ്റര്‍ വാഷും വാറ്റ് സെറ്റും പിടിച്ചെടുത്തു. ചമല്‍ എട്ടേക്കര്‍ മലയില്‍ നിന്നും ബാരലില്‍ സൂക്ഷിച്ചിരുന്ന ഇരുന്നൂറ് ലിറ്റര്‍ വാഷ് കണ്ടെത്തി. ബാരല്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മലയോര മേഖലകളിലും എക്‌സൈസ് പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

READ ALSO:ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News