എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം; ഉദ്യോഗസ്ഥനെ വെട്ടി പരിക്കേല്‍പ്പിച്ചു

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം. തിരുവല്ല പെരുന്തുരുത്തിയില്‍ റെയ്ഡിന് എത്തിയ എക്‌സൈസ് സംഘത്തിനെതിരെയാണ് ആക്രമണമുണ്ടായത്.

എക്‌സൈസ് ഉദ്യോഗസ്ഥനെ കഞ്ചാവ് കേസ് പ്രതി വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ എക്‌സൈസ് സിഐ ബിജു വര്‍ഗീസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Also Read : ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവം; കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിന്റെ പ്രവൃത്തി ക്രൂരമെന്ന് മന്ത്രി പി രാജീവ്

ബിജു വര്‍ഗീസിനാണ് കൈയ്ക്ക് വെട്ടേറ്റത്. അക്രമി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അന്വേഷണ സംഘത്തിന് നേരെ ഷിബു വടിവാള്‍ കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. വടിവാള്‍ ആക്രമണത്തില്‍ എക്സസൈസ് ഇന്‍സെപ്ക്ടര്‍ ബിജു വര്‍ഗീസിന്റെ കൈയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബിജു വര്‍ഗീസും സംഘവും കഞ്ചാവ് കേസില്‍ പ്രതികളെ പിടികൂടിയിരുന്നു. പ്രതികളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് കഞ്ചാവിന്റെ ഉറവിടം തേടി പോയതായിരുന്നു ബിജു വര്‍ഗീസ്. ഷിബു എന്നയാളില്‍ നിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിബുവിന്റെ വീട്ടിലേക്ക് അന്വേഷണ സംഘം പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News