ഭാര്യയെ അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതില്‍ പ്രതികാരം; വീടുകയറി നായയെ അടിച്ചുകൊന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍

ഭാര്യയെ അല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ പ്രതികാരം. വീടുകയറി നായയെ ഉദ്യോഗസ്ഥന്‍ അടിച്ചു കൊന്നു. കൊല്ലം ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസീലെ ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി പ്രശാന്താണ് പ്രതി. ഒരു മാസം മുന്‍പാണ് പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മിയെ നായ ആക്രമിച്ചത്.

അയല്‍വാസിയായ ആദിത്യ രശ്മിയുടെ വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ എത്തിയപ്പോഴായിരുന്നു വളര്‍ത്തുനായ ആക്രമിച്ചത്. രാജലക്ഷ്മിയുടെ ഇരുകൈകള്‍ക്കും കടിയേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഭാര്യയെ വളര്‍ത്തുനായ കടിച്ചതിന്റെ ദേഷ്യത്തില്‍ പ്രശാന്ത് ആദിത്യ രശ്മിയുടെ വീട്ടില്‍ അതിക്രമിച്ചെത്തി. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ പ്രശാന്ത് നായയെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ആദിത്യയെ പ്രശാന്ത് ചവിട്ടി. ആക്രമണത്തില്‍ ആദിത്യയുടെ മുന്‍നിരയിലുള്ള പല്ല് പോയി. ആദിത്യ നിലത്തുവീണ സമയത്ത് പ്രശാന്ത് നായയെ അടിക്കുന്നത് തുടര്‍ന്നു.

നായയെ കൊല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും അയാള്‍ കേട്ടില്ലെന്ന് ആദിത്യ പറയുന്നു. ഇതിന് ശേഷം തന്നെയും കുടുംബത്തെയും തെറി വിളിച്ച പ്രശാന്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആദിത്യ പറഞ്ഞു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ പ്രശാന്ത് ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News