മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ഉജ്ജയ് ഭുയനും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഓഗസ്റ്റ് 5ന് ദില്ലി ഹൈക്കോടതി കെജ്രിവാളിന്റെ സിബിഐ അറസ്റ്റ് ശരിവയ്ക്കുകയും ജാമ്യാപേക്ഷ തളളുകയും ചെയ്തിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇഡി കേസില്‍ ജൂലൈ 12ന് സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
Also Read : വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റി
എന്നാല്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ ജയില്‍വാസം നീളുകയാണ്. കെജ്രിവാളിന് വേണ്ടി അഭിഭാഷകരായ മനു അഭിഷേക് സിങ് വിയും, സി യു സിങ്ങുമാണ് ഹാജരാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here