വർക്കലയിൽ ഹൈവേ പട്രോളിങ്ങിനിടയിൽ 71.4 കിലോഗ്രാം കഞ്ചാവ് പിടികൂടി

വർക്കലയിൽ ഹൈവേ പട്രോളിങ്ങിനിടയിൽ 71.4 കിലോഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി ശങ്കറിനെ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി ശരവണ കുമാർ ഓടി രക്ഷപ്പെട്ടു.

ALSO READ: സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം; ഇതുവരെ കൊന്നത് അഞ്ച് പേരെ, അടുത്ത പ്ലാനിങ്ങിനിടെ പിടിയിലായി 42കാരൻ

കഞ്ചാവ് കടത്താൻ പ്രതികൾ ഉപയോഗിച്ച ഷെവർലറ്റ്‌ ക്രൂസ് കാറൂം എക്സൈസ് കസ്റ്റഡിയിലെടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ശങ്കർ. ഓടി രക്ഷപ്പെട്ട രണ്ടാം പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വർക്കല റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.

ALSO READ: ‘മുസ്‌ലിമായി ജനിച്ചതാണോ ആ എസ്‌എഫ്‌ഐക്കാരുടെ ശാപം’ ; ഗവര്‍ണറുടെ വംശീയ അധിക്ഷേപത്തിനെതിരെ എന്‍പി ചന്ദ്രശേഖരന്‍ : വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News