ക്രിസ്തുമസ് ആഘോഷ നാളുകളിൽ വിൽപ്പന നടത്താനുള്ള ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ നൂറ് ലിറ്റർ വാഷാണ് എക്‌സൈസ് പിടികൂടിയത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് മണ്ണാറത്താഴം പുഴയോരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് വാഷ് പിടികൂടിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.വി മോയിഷ്, പി.ആർ സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം സിജാദ്, കൃഷ്ണവിനായക്, ഡ്രൈവർ കെ. വിൽസൺ കെ എന്നിവരും പങ്കെടുത്തു.
Also Read: ജോലിക്കിടയിൽ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നെടുമ്പാശ്ശേരിയിൽ നിന്ന് മുമ്പും കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ഈ വർഷമാദ്യം ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ പിടിയിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here