250 മില്ലിഗ്രാമിൽ അധികം ബ്രൗൺ ഷുഗർ കടത്താൻ ശ്രമം; തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തൃശൂർ വടക്കാഞ്ചേരിയിൽ മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. അസാം സ്വദേശി 25 വയസുള്ള അനാറുൾ ഇസ്ലാം ആണ് പിടിയിലായത്. 250 മില്ലിഗ്രാമിൽ അധികം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

Also read:അഭയ കേസ്: ഫാദർ തോമസ് എം കോട്ടൂരിന്റെ പെൻഷൻ പൂർണമായി പിൻവലിച്ചു; ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി

വടക്കാഞ്ചേരി വാഴാനി റോഡിൽ റെയിൽവേ ഗേറ്റിനോടു ചേർന്നുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. എക്സൈസ് ഇൻ്റെലിജൻസ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.പി ഷിഹാബിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി പി പ്രഭാകരൻ, പി പി കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ചെറുതുരുത്തി കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തെ രണ്ടു ദിവസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News