ചലച്ചിത്ര മേളയെ ആകര്‍ഷകമാക്കി കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം; ഗ്രാമീണ കലാനിര്‍മിതികള്‍ക്ക് വന്‍ ഡിമാന്റ്

കേരള രാജ്യാന്തര ചലച്ചിത്ര മേളയെ ആകര്‍ഷകമാക്കി കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും. സാംസ്‌കാരികവകുപ്പിനു കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയുടെ ഭാഗമായാണു പ്രദര്‍ശന വിപണന കേന്ദ്രം ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും കൈകൊണ്ടു നിര്‍മിച്ച കരകൗശല വസ്തുക്കള്‍ കാണാനും വാങ്ങാനും നിരവധിപേരാണ് ഇവിടെ എത്തുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള തനത് സംസ്‌കാരങ്ങളുടെ നേര്‍ചിത്രം കൂടിയാണ് ഓരോ നിര്‍മിതിയും.

ALSO READ: ചളിയും മണ്ണും കയറിയ ശ്വാസകോശം; ഒടുവില്‍ അതിജീവനത്തിന്റെ കരുത്തുമായി അവ്യക്ത്, മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ് വൈറല്‍!

പ്രളയകാലത്തും ലോക്ക് ഡൗണ്‍ കാലത്തും ഉണ്ടായ പ്രതിസന്ധികള്‍ മൂലം നിരവധി കരകൗശലകലാകാരന്മാര്‍ക്ക് അവരുടെ തൊഴില്‍വിട്ട് പോവേണ്ട അവസ്ഥയുണ്ടായി. ഇത്തരത്തില്‍ നമ്മുടെ ഗ്രാമീണ കലാനിര്‍മിതികള്‍ അന്യം നിന്ന് പോവാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച ആശയമാണ് ഗ്രാമീണ കലാകേന്ദ്രം പദ്ധതി.

ALSO READ: ഐഎഫ്എഫ്കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം: പ്രേംകുമാര്‍

കഥകളി രൂപങ്ങള്‍, നെറ്റിപ്പട്ടം, ആറന്മുള, കണ്ണാടി, ആമാടപ്പെട്ടി, നെട്ടൂര്‍ പെട്ടി, ചിരട്ടകൊണ്ടും ഓലകൊണ്ടുമുള്ള കലാസൃഷ്ടികള്‍, അപൂര്‍വ ചുമര്‍ചിത്രങ്ങള്‍ തുടങ്ങി അറുപത്തഞ്ചോളം വരുന്ന കേരളത്തിന്റെ പൈതൃക രൂപങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ കണ്ണൂര്‍ കുഞ്ഞിമംഗലത്തു നിന്നുള്ള പവിത്രമോതിരം, കൊല്ലം തഴപ്പായ, ദാരു ശില്പങ്ങള്‍, മണ്‍പാത്രങ്ങള്‍, തളങ്കരത്തൊപ്പി തുടങ്ങി നൂറ്റിയെട്ടോളം കരകൗശല നിര്‍മിതികള്‍ ഗ്രാമീണ കലാകേന്ദ്രത്തിന്റെ കലാകാരന്മാര്‍ നിര്‍മ്മിക്കുന്നുണ്ട്. അന്യം നിന്നുപോയേക്കാവുന്ന നമ്മുടെ തനത് കലാരീതികളെ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുകയും കലാകാരന്മാരെ ചേര്‍ത്തുനിര്‍ത്തുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News