ഭാവിയെന്താകുമെന്ന് ഭയം; തസ്ലിമ നസ്‌റിന്റെ ഇന്ത്യയിലെ താമസം ആശങ്കയില്‍?

നാടുകടത്തപ്പെട്ട ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിന്റെ ഇന്ത്യയിലെ താമസം ആശങ്കയില്‍. തസ്ലിമയുടെ റസിഡന്‍സ് പെര്‍മിറ്റ് ജൂലായില്‍ അവസാനിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ അത് കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കിയിട്ടില്ല.

തനിക്ക് ഇന്ത്യയില്‍ ജീവിക്കാനാണ് ഇഷ്ടമെന്നും കഴിഞ്ഞ ഒന്നരമാസമായി അത് പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ALSO READ:  അമേരിക്ക ആര് ഭരിക്കും?; ഭാവി പ്രസിഡന്റിനെ പ്രവചിച്ച് ‘നോസ്ട്രഡാമസ്’

നിലവില്‍ സ്വീഡിഷ് പൗരത്വമുള്ള തസ്ലിമ നസ്‌റിന്‍ 2011 മുതല്‍ ഇന്ത്യയിലാണ് താമസം. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇതുവരെയും ഒരു വിവരവും ലഭിക്കാത്തതിനാല്‍ ആഭ്യന്തരമന്ത്രാലയത്തില്‍ ആരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടണമെന്ന് അറിയാതെ വിഷമിക്കുകയാണവര്‍. നിരന്തരം ഓണ്‍ലൈനില്‍ തന്റെ അപേക്ഷയില്‍ തീരുമാനമായോ എന്ന് പരിശോധിക്കുന്നുണ്ടെന്നും തന്റെ രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും അവര്‍ പറയുന്നുണ്ട്.

ബംഗ്ലാദേശില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ തന്റെ ഇന്ത്യന്‍ റസിഡന്‍സ് പെര്‍മിറ്റ് കാന്‍സലായെന്നും തസ്ലിമ പറഞ്ഞു. 2017ല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇതേ പ്രശ്‌നം നേരിട്ടിട്ടുണ്ടെന്നും അവര്‍ പറയുന്നുണ്ട്.

ALSO READ: ഞെട്ടിച്ച് മെഴ്‌സിഡീസ്; മെയ്ബാക്ക് ഇ വി ഇന്ത്യയിലെത്തി

1994ലാണ് ബംഗ്ലാദേശില്‍ നിന്നും നാടുകടത്തപ്പെട്ടത്. തസ്ലിമയുടെ എഴുത്തുകള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കുറച്ച് വര്‍ഷങ്ങള്‍ യൂറോപ്പില്‍ താമസിച്ച ശേഷം പിന്നീട് ഇന്ത്യയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk