ജാര്‍ഖണ്ഡിൽ അട്ടിമറി, മഹാരാഷ്ട്രയിൽ തുടർഭരണം; ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍

vote-exit-poll

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം ഭരണം നിലനിര്‍ത്തുമെന്നും പ്രവചിക്കുന്നു. നവംബർ 23നാണ് വോട്ടെണ്ണല്‍.

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബി ജെ പി നയിക്കുന്ന സഖ്യം അധികാരത്തില്‍ വരുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും. മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന – എന്‍സിപി പാര്‍ട്ടികളുടെ മഹായുതി സഖ്യം നേരിയ മാര്‍ജിനില്‍ ഭരണം നിലനിര്‍ത്തിയേക്കുമെന്ന് ഭൂരിഭാഗം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിക്കുന്നു. ജാര്‍ഖണ്ഡില്‍ ബിജെപി കേവല ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നു.

Read Also: വിമർശനങ്ങൾക്ക് ആരും അതീതരല്ല; മുസ്ലിം ലീഗിനെതിരെ സമസ്ത യുവനേതാവ്

മഹാരാഷ്ട്രയില്‍ റിപ്പബ്ലിക് ടി വി – പി മാര്‍ക് മഹായുതി സഖ്യത്തിന് 137 – 157 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍, മഹാവികാസ് അഘാഡിക്ക് 126 – 146 വരെ സീറ്റുകളും പ്രവചിക്കുന്നു. ചാണക്യ, മഹായുതി സഖ്യത്തിന് 152- 160 വരെ സിറ്റുകള്‍ നല്‍കുമ്പോള്‍ മഹാവികാസ് അഘാഡിക്ക് 130 – 138 വരെയാണ് പ്രവചനം. പിപ്പിള്‍സ് പള്‍സ് 195 സീറ്റുകള്‍ വരെ പ്രവചിച്ച് മഹായുതിസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നല്‍കുന്നു. മഹാ വികാസ് അഘാഡിക്കാകട്ടെ 85 മുതല്‍ 112 സീറ്റുകള്‍ മാത്രം. എ ബി പി – മാട്രിസ് സര്‍വേ പ്രകാരം മഹായുതി സഖ്യം 170 വരെയും മഹാവികാസ് അഘാഡി സഖ്യം 130 വരെയും സീറ്റുകള്‍ നേടും.

Read Also: ബിജെപി – കോൺഗ്രസ് ഡീൽ തെരഞ്ഞെടുപ്പ് ദിവസവും വ്യക്തമായി; ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാം: ഇഎൻ സുരേഷ് ബാബു

ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ഏക സര്‍വ്വേ ആക്‌സിസ് മൈ ഇന്ത്യയുടേതാണ്. 53 വരെയാണ് ഇന്ത്യാ സഖ്യത്തിന് ലഭിക്കുമെന്ന് പ്രവചനം. എന്‍ഡിഎയ്ക്ക് 25 സീറ്റുകള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ചാണക്യ ജാര്‍ഖണ്ഡില്‍ എന്‍ഡിഎ 45 മുതല്‍ 50 സീറ്റ് വരെയും ഇന്ത്യ സഖ്യം 35 മുതല്‍ 38 സീറ്റ് വരെയും നേടുമെന്ന് പ്രവചിക്കുന്നു. പിപ്പിള്‍സ് പള്‍സ് എന്‍ഡിഎയ്ക്ക് 53 സീറ്റ് വരെയും ഇന്ത്യാ മുന്നണിക്ക് 37 വരെയും പ്രവചിക്കുന്നു.

എബിപി – മാട്രിസ് സര്‍വേയിലും എന്‍ഡിഎ മുന്നണിക്കാണ് മുന്‍തൂക്കം. 42 – 47 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ഇന്ത്യാസഖ്യം 30 സീറ്റില്‍ ഒതുങ്ങും. ജെവിസിയുടെ പ്രവചന പ്രകാരം എന്‍ഡിഎ 44 സീറ്റ് നെടുമ്പോള്‍ 40 സീറ്റുമായി ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇന്ത്യ മുന്നണിക്ക് 40 സീറ്റുകള്‍ വരെയും എന്‍ഡിഎക്ക് 44 സീറ്റും നല്‍കി ടൈംസ് നൗ വും ജാര്‍ഖണ്ഡില്‍ മികച്ച പോരാട്ടം ആണെന്ന് പ്രവചിക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും അന്തിമ ജനവിധി 23 ന് അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News