എക്സിറ്റ് പോൾ; കേരളത്തിൽ വിവിധ മുന്നണികൾ നേടുന്ന സീറ്റുകൾ ഇങ്ങനെ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വിവിധ മുന്നണികൾ നേടുന്ന സീറ്റുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. വിവിധ സർവേകൾ പുറത്തുവിടുന്ന പ്രകാരം യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യുഡിഎഫ് സീറ്റുകൾ കുറയും എന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബിജെപി ഒന്നു മുതൽ മൂന്നു വരെ സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്.

ALSO READ: കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി; തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി സംവിധാനം

ഇടതുമുന്നണി കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽ നിന്ന് മുന്നോട്ടു പോകുമെന്നും ചില സർവേകൾ പറയുന്നു. ചില എക്സിറ്റ് പോൾ പ്രകാരം ഇടതുമുന്നണിക്ക് സീറ്റുകൾ ഒന്നും ലഭിക്കില്ല എന്നുമാണ് പുറത്തുവരുന്നത്.

ഇന്ത്യടിവി– സിഎൻഎക്സ് എക്സിറ്റ് പോൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് – 13 –15, എൽഡിഎഫ് – 3 -5, എൻ‌ഡിഎ – 1–3 എന്നിങ്ങനെയാണ്. ഇന്ത്യടുഡേ– ആക്സിസ് എക്സിറ്റ് പോൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് – 17–18, എൽഡിഎഫ് – 1എൻ‌ഡിഎ – 2–3,എന്നിങ്ങനെയാണ്. ടൈംസ് നൗ – ഇടിജി എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് യുഡിഎഫ് – 14–15, എൽഡിഎഫ് – 4, എൻ‌ഡിഎ – 1 എന്നിങ്ങനെയാണ് സീറ്റുകളുടെ പ്രവചനം. എബിപി– സി വോട്ടർ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് – 17 –19 സീറ്റ് നേടുമെന്നുംഎൽഡിഎഫ് – 0, എൻ‌ഡിഎ – 1–3 എന്നിങ്ങനെയുമാണ്. ടിവി–9 പ്രവചനം പറയുന്നത് യുഡിഎഫ് – 16, എൽഡിഎഫ് – 3, എൻ‌ഡിഎ – 1 എന്നിങ്ങനെയാണ് സീറ്റുകൾ എന്നാണ്.

ALSO READ: എക്സിറ്റ് പോൾ: തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മേൽക്കൈ എന്ന് ഇന്ത്യ ടുഡേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News