പ്രവചനം പിഴച്ച 2014 ആവര്‍ത്തിക്കുമോ?; കണക്കുകള്‍ നല്‍കുന്ന സൂചനയെന്ത്?

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നു. എന്നാല്‍ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് ജൂണ്‍ നാലിനാണ്. 543 പാര്‍ലമെന്റ് സീറ്റുകളിലെ ഫലമാണ് പുറത്ത് വരാനുള്ളത്.

2014ലെ അതായത് പത്തുവര്‍ഷം മുമ്പ് ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരാണ് അധികാരത്തില്‍ വന്നത്. എന്നാല്‍ അന്നത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ഇത് പക്ഷേ കൃത്യമായി പ്രവചിക്കാന്‍ സാധിച്ചിരുന്നില്ല.

ALSO READ:  കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി; തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി സംവിധാനം

ഇന്ത്യടുഡേ, എന്‍ഡിടിവി, എബിപി ന്യൂസ് അടക്കം 270തോളം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചിച്ചത്. അതേസമയം യുപിഎ നൂറു സീറ്റുകളില്‍ കൂടുതല്‍ നേടുമെന്നും ഈ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 336 സീറ്റുകള്‍ എന്‍ഡിഎ സഖ്യം നേടിയപ്പോള്‍ ബിജെപി ഒറ്റയ്ക്ക് നേടിയത് 282 സീറ്റുകളാണ്. യുപിഎ സഖ്യം 60 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസിന് വെറും 44 സീറ്റുകളാണ് ലഭിച്ചത്.

അഞ്ച് വര്‍ഷത്തിന് ശേഷം 2019 എത്തിയപ്പോള്‍ അന്നത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യടുഡേ എന്‍ഡിഎയ്ക്ക് 339 മുതല്‍ 365 സീറ്റുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ന്യൂസ് ട്വന്റി ഫോര്‍ 350 സീറ്റുകള്‍ പ്രവചിച്ചു. യുപിഎസഖ്യം 77 മുതല്‍ 108 സീറ്റ് നേടുമെന്ന് ഇന്ത്യ ടുഡേ അഭിപ്രായസര്‍വേ നടത്തിയപ്പോള്‍ ടൈംസ് നൗ അടക്കം 132 സീറ്റുകളോളമാണ് പ്രവചിച്ചത്. എന്നാല്‍ യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ എന്‍ഡിഎ 352 സീറ്റ് നേടിയപ്പോള്‍ ബിജെപിക്ക് മാത്രം ലഭിച്ചത് 303 സീറ്റായിരുന്നു. യുപിഎ 91 സീറ്റ് നേടി, അതില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 52 സീറ്റായിരുന്നു.

ALSO READ: സ്‌കൂളിലേക്ക് പോകുമ്പോള്‍ ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം: വീണ ജോർജ്

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക്ക അലൈന്‍സും ഇന്ത്യ സഖ്യവും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് കണ്ടത്. ഭരണഭക്ഷമായ എന്‍ഡിഎ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മൂന്നാം ഊഴമാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിഎ 400 സീറ്റ് നേടുമെന്നാണ് നേതാക്കന്മാരുടെ ആത്മവിശ്വാസം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ബിജെപിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പേജുകളും ഹാന്റിലുകളുമെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ ഇവ എല്ലായിപ്പോഴും ശരിയായി വന്നിട്ടില്ലെന്നുള്ളത് കൊണ്ട് തന്നെ 2014ല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ മാറ്റിമറിച്ചു കൊണ്ട് ബിജെപി വന്നതുപോലെ പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ജനങ്ങളുടെ ശരിയായ വിധി ഈ പുറത്തുവന്ന എക്‌സിറ്റ് പോളില്‍ നിന്നും വിഭിന്നമാകുമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News