കൊല്ലപ്പെട്ട മുൻ മോഡലിന്റെ മൃതദേഹം അഴുകിയ നിലയിൽ; തിരിച്ചറിഞ്ഞത് ടാറ്റൂവിലൂടെ

കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം കണ്ടെത്തിയത് ടാറ്റൂവിലൂടെ. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിലായിരുന്നു കണ്ടെത്തിയത്. ഹരിയാനയിലെ ടൊഹാനയിലാണ് അഴുകിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്. ഗുരു​ഗ്രാമിൽ വച്ച്കൊല്ലപ്പെട്ട ദിവ്യയുടെ ശരീരത്തിലെ ടാറ്റൂ ആണ് തിരിച്ചറിയാൻ സഹായിച്ചത്.

ALSO READ: അയോധ്യയിലേക്കില്ല; പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാർട്ടി

മുഖം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. മൃതദേഹത്തിൽ‌ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു. 27 കാരിയായ ദിവ്യയുടെ പഴയ ചില ഫോട്ടോകളിൽ ഈ ടാറ്റൂ ദൃശ്യമായിരുന്നുവെന്നും ഇത് നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നും ഗുരുഗ്രാമിലെ പൊലീസ് ഓഫിസർ പറഞ്ഞു. പിന്നാലെ ദിവ്യയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.

പ്രതികൾ ദിവ്യയുടെ മൃതദേഹം ഉപേക്ഷിച്ചത് പഞ്ചാബിലെ പട്യാലയിലാണ്. പട്യാലയിൽ നിന്ന് 270 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഭക്ര കനാലിൽ ഉപേക്ഷിച്ച മൃതദേഹം ഏറെദൂരത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു.

2016 ല്‍ അധോലോക നേതാവും കാമുകനുമായിരുന്ന സന്ദീപ് ഗദോലിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഏഴു വര്‍ഷം ജയിലായിരുന്നു ദിവ്യ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദിവ്യ പുറത്തിറങ്ങിയത്. ജനുവരി 2 ന് പഞ്ചാബിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ദിവ്യ പഹൂജ കൊല്ലപ്പെടുന്നത്. പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ALSO READ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News