കേരളം കണ്ട വലിയ വിപ്ലവമായി നവകേരളസദസ് മാറി; ശ്രദ്ധേയമായി പ്രവാസിയുടെ എഫ്ബി പോസ്റ്റ്

നവകേരള സദസിനെതിരെ പ്രതിപക്ഷത്തിന്റെ പലതരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ജനങ്ങള്‍ നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് വ്യക്തമാകുന്നതാണ് ഓരോ സദസിനും ഒഴുകിയെത്തിയ ജനങ്ങള്‍. നാടിന്റെ പല കോണുകളില്‍ നിന്നും നവകേരള സദസിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ജനങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ നവകേരള സദസിനെ കുറിച്ച് ഒരു പ്രവാസി എഴുതിയ എഫ്ബി പോസ്റ്റാണ് വൈറലാവുന്നത്. ഭൂപരിഷ്‌കരണത്തിനും സാക്ഷരതക്കും ജനകീയ ആസൂത്രണത്തിനും ശേഷം കേരളം കണ്ട വലിയ വിപ്ലവം ആയി നവകേരള സദസ്‌ മാറിയിരിക്കുകയാണെന്നാണ് ശശികുമാര്‍ ചിറ്റൂര്‍ എന്ന പ്രവാസി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇച്ഛാശക്തി ഉള്ള ഒരു ഭരണകൂടത്തിന്റെയും നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയുടെയും വിജയമാണിതെന്നും അദ്ദേഹം പറയുന്നു.

ALSO READ: ട്രെക്കിങ്ങിനിടയിൽ കൊടുംകാട്ടിൽ കാണാതായി വളർത്തുനായ; ഒടുവിൽ ആറ് വർഷത്തിനുശേഷം നാട്ടിലേക്ക്

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

നവകേരള സദസ്സ്….. ജനകീയ സര്‍ക്കാര്‍ ജനങ്ങളില്‍ എത്തി

ഭൂപരിഷ്‌കരണത്തിനും സാക്ഷരതക്കും ജനകീയ ആസൂത്രണത്തിനും ശേഷം കേരളം കണ്ട വലിയ വിപ്ലവം ആയി നവകേരള സദസ്‌ മാറിയിരിക്കുകയാണ്.

ഇച്ഛാശക്തി ഉള്ള ഒരു ഭരണകൂടത്തിന്റെയും നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയുടെയും വിജയം.

ഹൃദയം നിറയെ അമാവാസി ചിമിഴുകളുമായി ഈ വസന്ത പ്രവാഹത്തിനെത്തിരെ മണ്‍ചിറകള്‍ കെട്ടാന്‍ ശ്രമിച്ചവര്‍ നിരവധിയാണ്…..
ധൃതരാഷ്ട്ര ആലിംഗനത്തിനായി കൈകള്‍ നീട്ടിയവര്‍ ഏറെ ആണ്……
പ്രതിബന്ധങ്ങള്‍ അതിജീവിക്കാന്‍ കഴിഞ്ഞത് നാടിന്റെ വികസനം ആഗ്രഹിക്കുന്ന സാധാരണക്കാരായ വലിയൊരു ജന വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചത് കൊണ്ട് മാത്രമാണ്.

നവകേരള സദസ്‌ അവസാനിക്കുമ്പോള്‍, അതിന്റ ഭാഗം ആകാന്‍ കഴിഞ്ഞ ഒരാള്‍ എന്ന നിലയില്‍ ഏറെ സന്തോഷവും ചാരിതാര്‍ത്ഥ്യവും ഉണ്ട്.
എന്റെ നാടായ ചിറ്റൂരില്‍ നവകേരള സദസിന്റെ ഭാഗമായി മുഴുവന്‍ സമയം പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞു.
വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പ്രമുഖര് അണിനിരന്ന നവകേരള സദസ്‌ സെമിനാറില്‍ മോഡറേറ്റര്‍ ആകാനും എനിക്ക് അവസരം കിട്ടി.

ഒരു നാടിനെ എങ്ങിനെ മുന്നോട്ട് നയിക്കാം എന്ന വ്യക്തമായ ദിശാബോധത്തോടെയുള്ള ചര്‍ച്ചകള്‍ക്കും വ്യക്തമായ ആസൂത്രണങ്ങള്‍ക്കും ഉള്ള വേദിയായി നവകേരള സദസ്‌ മാറി എന്നത് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്.

പ്രഭാത യോഗത്തില്‍ പങ്കെടുത്തുകൊണ്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും കഴിഞ്ഞു.

ചിറ്റൂരില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്റെ വീടായ കല്യാണില്‍ എത്തി എന്നത് വ്യക്തിപരമായി എനിക്ക് ഒരുപാട് സന്തോഷം കിട്ടിയ കാര്യമായി.

നവ കേരള സദസിനെ തകര്‍ക്കാന്‍ കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും വലിയ നീക്കങ്ങള്‍ ആണ് ഉണ്ടായത്.

വര്‍ഗീയ ശക്തികള്‍, വലതുപക്ഷ രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍, നിഷ്പക്ഷ മുഖം മൂടി അണിഞ്ഞ നിരീക്ഷകര്‍…അങ്ങിനെ ഒരു നിര തന്നെ ഉണ്ടായിരുന്നു.

കുപ്രചരണങ്ങള്‍ പിന്നീട് അക്രമ സമരത്തിന് വഴിമാറി… പക്ഷെ ഒന്നും ഏശിയില്ല …..
ഉറച്ച നിലപാടുമായി മുന്നോട്ട് നീങ്ങിയ മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചു….

ഭാവി കേരളത്തെ വാര്‍ത്തെടുക്കുന്നതിന്റെ ചൂണ്ടുപലകയായി നവകേരള സദസ്‌ മാറി….
ഇടത് സര്‍ക്കാറിനെ ജനം നെഞ്ചിലേറ്റുകയും ചെയ്തു….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News