ഓണസമ്മാനമായി വീട് വെച്ച് നൽകി ; മാതൃകയായി പ്രവാസി വ്യവസായി

ഓണക്കാലം എത്തിയാൽ എങ്ങും കാണാൻ കഴിയുന്ന ഒരു വാക്ക് ആണ് ഓണസമ്മാനം എന്നത്. ഓണസമ്മാനങ്ങൾ എന്ന് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് മൊബൈൽ ഫോണും, ടി വി യും, ഫ്രിഡ്‌ജും ഒക്കെയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഓണസമ്മാനദാനത്തിന് കാഴ്ചയായിരിക്കുകയാണ് കേരളം. പത്തനംതിട്ടയിലാണ് സംഭവം.

ALSO READ : ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ ; ലഭ്യമാകുക ഈ ദിവസങ്ങള്‍ മുതലുള്ള സര്‍വീസുകളില്‍…

ഓണസമ്മാനമായി ഒരു വീട് തന്നെ നിർമിച്ച് നൽകിയിരിക്കുകയാണ് പ്രവാസി വ്യവസായി. പത്തനംതിട്ട കോന്നി സ്വദേശി മടക്കമൂട്ടിൽ മാത്യു കോശിയാണ് നിർധന കുടുംബത്തിന് വീട് നിര്‍മിച്ച് നൽകി മാതൃകയായത്. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി കുടുംബങ്ങൾക്ക് മുമ്പും വീടുകൾ നിര്‍മിച്ച് നല്‍കിയിട്ടുണ്ട് ഇദ്ദേഹം. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വൈദികരും അടക്കമുള്ളവര്‍ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News