അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരികെയെത്തിയ പ്രവാസി മലയാളി വനിത പനി ബാധിച്ച് ഖത്തറില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി പാങ്ങോട് സ്വദേശി ഉണ്ണിയാങ്ങല്‍ കുഞ്ഞിമോള്‍ എന്ന റംല (53) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരികെയെത്തിയത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹമദ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. കബീറിന്റെ ഭാര്യയാണ് റംല.
also read : ഇനിയും നിന്‍ കഥ പറയൂ..
പത്ത് വര്‍ഷത്തിലേറെയായി ഖത്തറില്‍ താമസിച്ചു വരികയായിരുന്നു. പനി ബാധിച്ച് അല്‍ വക്‌റ ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.
also read : ബിഗ്ഷോപ്പറിൽ പൊതിഞ്ഞ നിലയിൽ 20 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം; സംഭവം പെരുമ്പാവൂരിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here