രാഷ്ട്രീയ ഭേദമില്ലാതെ പ്രവാസി സംഘടനകള്‍ കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നത് മാതൃകാപരം: മുഖ്യമന്ത്രി

പ്രവാസി സംഘടനകള്‍ രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്നത് മാതൃകാപരവും സന്തോഷകരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവല്ലയില്‍ മൈഗ്രേഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല; വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം; മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രശ്രമം നാടിനാകെ ബോധ്യപ്പെട്ടു. ഏത് വെല്ലുവിളിയെയും നമുക്ക് അതിജീവിച്ചേ മതിയാകൂ. അതിനുള്ള നിശ്ചയദാര്‍ഢ്യം നമുക്ക് വേണം. നാടിന്റെ ഒരുമയും ഐക്യവുമാണ് നമ്മുടെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:മഹാരാജാസില്‍ നടന്നത് അതിക്രൂരമായ ആക്രമണം: പി എം ആര്‍ഷോ

75 വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 3000 പ്രതിനിധികള്‍ നേരിട്ടും 1,50,000ലേറെപ്പേര്‍ ഓണ്‍ലൈനായും കോണ്‍ക്ലേവില്‍ പങ്കെടുക്കും. കേരളത്തിന്റെ വികസനവും പ്രവാസി ക്ഷേമവും സംബന്ധിച്ച് 3 ദിവസം ചര്‍ച്ചകള്‍ നടക്കും. വിവിധ രാജ്യങ്ങളിലെ സമയത്തിനനുസരിച്ച് രാത്രിയും പകലുമായാണ് ചര്‍ച്ചകള്‍. ഉദ്ഘാടന പരിപാടിയില്‍ എസ് രാമചന്ദ്രന്‍ പിള്ള അധ്യക്ഷനായി. ഡോ ടി എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാരായ വീണാ ജോര്‍ജ്, പി പ്രസാദ്, എം എല്‍ എ മാരായ കെ യു ജനീഷ് കുമാര്‍, മാത്യു ടി തോമസ്, സംഘടക സമിതി ചെയര്‍മാന്‍ ബെന്യാമിന്‍, എം പദ്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News