പ്രവാസികളിലൂടെ ഇന്ത്യയിലെത്തുന്ന പണത്തില്‍ വന്‍ വര്‍ധന. 5 വർഷത്തിനിടയിൽ ഇന്ത്യയിലേക്കെത്തുന്ന പ്രവാസിപ്പണത്തിൽ 47.2 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിലെത്തിയ പ്രവാസിപ്പണം 9.3 ലക്ഷം കോടി രൂപയാണെന്ന് രാജ്യസഭയിൽ കേന്ദ്രം നൽകിയ മറുപടി വ്യക്തമാക്കുന്നു.
ALSO READ: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തിരുവല്ലയിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന; അറസ്റ്റ്
2018–19ൽ ഇത് 6.3 ലക്ഷം കോടിയായിരുന്നു. റിസർവ് ബാങ്കിന്‍റെ കണക്കുകളാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ അവതരിപ്പിച്ചത്.
2019-20 ല്‍ 6.04 ലക്ഷം കോടിയാണ് രാജ്യത്തെത്തിയത്. 2020-21 ല്‍ 6.65 ലക്ഷം കോടിയും
2021-22 ല്‍ 7.39ലക്ഷം കോടിയും ഇന്ത്യയിലെത്തി.
ALSO READ: സംസ്ഥാന സര്‍ക്കാറിനും കെ എ എല്ലിനും അഭിമാനം; 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here