തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ അറസ്റ്റിൽ

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ അറസ്റ്റിൽ.ദോഫാർ ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് പ്രവാസികൾ അറസ്റ്റിലായത്. ഗവർണറേറ്റിലെ പ്രവാസി വഴിയോരക്കച്ചവടക്കാർക്കും യാചകർക്കുമെതിരെ നടത്തിയ പരിശോധനയിൽ 15 പേരെ നിയമലംഘനം ആരോപിച്ച് ആണ് അറസ്റ്റ് ചെയ്തത്.

ALSO READ: സാമ്പത്തിക ക്രമക്കേട്; ദേവസ്വം വാച്ചര്‍ പിടിയില്‍

ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ, റോയൽ ഒമാൻ പൊലീസിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ദിവസം തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായിരുന്നു. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികൾ പിടിയിലായത്.
മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തിലെയും അമേറാത്തിലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന നിയമ രഹിത വിൽപ്പനകളെ ചെറുക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ വെൽഫെയർ ജനറൽ ഡയറക്ടറേറ്റ് ഒരു പരിശോധന ക്യാംപെയിൻ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ALSO READ: തന്റെ പരിഭാഷകനാകുക ‘അപകടകരമായ’ ജോലി; ചിരിപടര്‍ത്തുന്ന കഥ പങ്കുവച്ച് രാഹുല്‍ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News