അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചു; പരിശോധനയിൽ പുതുതായി 13,939 പ്രവാസികൾ കൂടി അറസ്റ്റിൽ

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുതുതായി 13,939 പേർ കൂടി അറസ്റ്റിൽ. ജൂലൈ 27 മുതൽ ഓഗസ്റ്റ് രണ്ടു വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ പരിശോധന നടത്തിയിരുന്നു. 7,894 താമസ ലംഘകരും 3,839 അതിർത്തി നിയമ ലംഘകരും 2,206 തൊഴിൽ, നിയമ ലംഘകരുമാണ് അറസ്റ്റിലായത് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

also read: മുംബൈ ട്രെയിനിലെ കൂട്ടക്കൊല; പ്രതി ചേതന്‍ സിംഗിനെതിരെ മതസ്പര്‍ധാവകുപ്പ് ചുമത്തി

നിലവില്‍ 37,794 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരില്‍ 31,222 പേര്‍ പുരുഷന്‍മാരും 6,572 പേര്‍ സ്ത്രീകളുമാണ്.അതേസമയം രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെ 933 പേർ പിടിയിലായി. ഇതിൽ 41 ശതമാനം യമനികളും 58 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ് പിടിയിലായത്. 44 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് യാത്ര, താമസ സൗകര്യങ്ങൾ ഒരുക്കുകയും ഇക്കാര്യം മറച്ചുവെക്കുകയും ചെയ്ത എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായ 31,109 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നുണ്ട്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 2,019 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികളെടുക്കുന്നു . ഒരാഴ്ചക്കിടെ 7,969 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

also read: കര്‍ഷകന് നഷ്ടപരിഹാരം നല്‍കണം: കൃഷിമന്ത്രി പി പ്രസാദ്

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവർക്ക് പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനം ശ്രദ്ധയിൽപെടുന്ന മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News