കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതിന് പ്രവാസികളെ നാടുകടത്തി

കുവൈറ്റിൽ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതിന് രണ്ട് മാസത്തിനുള്ളിൽ നൂറോളം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കുക, റോഡുകളിൽ അമിതവേഗത, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് പ്രവാസികളെ നാടുകടത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

also read :വയനാട് മരം മുറിക്കുന്നതിനിടെ അപകടം, ഒരു മരണം

നിയമം നടപ്പിലാക്കുന്നതിന് രാജ്യത്തെ റോഡുകളിലുടനീളം ഗതാഗത വകുപ്പ് ഉദ്ദ്യോഗസ്ഥന്മാരുടെ സാന്നിധ്യമുണ്ടാക്കാനും, വിശിഷ്യാ, പ്രവാസി തൊഴിലാളികൾ കൂടുതലുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച്, പരിശോധന കർശനമാക്കാനും ട്രാഫിക് പെട്രോളിംഗ് ടീമിന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ തുടരാനാണ് അധികൃതർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

also read :മാവേലിക്കരയിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News