കെജ്‌രിവാളിന്റെ അറസ്റ്റില്‍ യുഎസ്; ന്യായവും സുതാര്യവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്ക. ന്യായവും സുതാര്യവുമായി അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നാണ് അമേരിക്ക അഭിപ്രായപ്പെട്ടത്.

ALSO READ:  ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ്; എളുപ്പത്തിൽ പണക്കാരനാകാമെന്ന ദുരാഗ്രഹം; നഷ്ട്ടപ്പെട്ടത് ഭാര്യയുടെ ജീവൻ

ദില്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളിലൊരാളുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ കൃത്യമായ സമയത്തിനുള്ളില്‍ ന്യായവും സുതാര്യവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്‌പേര്‍സണ്‍ റോയിറ്റേഴ്‌സിനോട് പ്രതികരിച്ചത്.

ALSO READ:  മതസാഹോദര്യത്തിന്‍റെ മനോഹര കാഴ്‌ച ; ന്യൂജേഴ്‌സിയില്‍ രണ്ടാമത് സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് എംഎംഎന്‍ജെ

ജര്‍മനിയുടെ വിദേശകാര്യ മന്ത്രാലയം അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റില്‍ ന്യായവും പക്ഷാപാതപരമല്ലാതെയുമുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News