സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അംഗമായിരിക്കെ ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ പാർട്ടി നടപടിയെടുത്ത് പുറത്താക്കിയ ബിബിൻ സി ബാബു ബിജെപി അംഗത്വം എടുത്തു. ഒന്നരവർഷം മുൻപാണ് ഭാര്യയെ ഇയാൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നത്. പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന്റെ പേരിലാണ് ഭാര്യയെ ഇയാൾ ക്രൂരമായി മർദ്ദിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ ബിബിൻ പെൺസുഹൃത്തുമായി ജില്ലാ പഞ്ചായത്തിന്‍റെ വാഹനത്തിൽ ടൂർ പോയത് വിവാദമായിരുന്നു.ഇത്തരത്തിൽ മറ്റു സ്ത്രീകളുമായുള്ള വിപിൻ സി ബാബുവിന്‍റെ ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലാണ് ഭാര്യയെ ഇയാൾ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങിയത്. മർദ്ദനം സഹിക്കാൻ കഴിയാത്ത സാഹചര്യമായപ്പോൾ പോലീസിൽ പരാതി നൽകുകയും ഒപ്പം പാർട്ടിയിൽ പരാതി നൽകുകയും ചെയ്തു.
ALSO READ; കര തൊടാനൊരുങ്ങി ഫിഞ്ചാൽ; ചെന്നൈ വിമാനത്താവളം താത്കാലികമായി അടച്ചു
സ്വന്തം ഭാര്യയെ ഒഴിവാക്കാൻ പെൺ സുഹൃത്തുമായി ചേർന്ന് ആഭിചാരക്രിയകൾ വരെ നടത്തിയെന്ന പരാതിയാണ് ഭാര്യ പാർട്ടിക്ക് നൽകിയത്. തുടർന്ന് ഒരു വർഷം മുൻപ് ഇയാൾക്കെതിരെ പാർട്ടി നടപടിയെടുത്തു പുറത്താക്കിയിരുന്നു. കുടുംബ ജീവിതത്തിൽ ഒരു പൊതുപ്രവർത്തകന് യോജിക്കാത്ത നടപടികളാണ് ബിബിൻ സി ബാബുവിന്റെ ഭാഗത്ത് നിന്നും തുടർച്ചയായി ഉണ്ടായത്.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളിൽ അടക്കം ഒരു പരിപാടികളിലും കഴിഞ്ഞ ഒന്നര വർഷക്കാലമായി പങ്കെടുത്തിട്ടില്ല എന്നും കായംകുളം ഏരിയ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു. മാത്രമല്ല ഒന്നര വർഷം മുൻപ് പുറത്താക്കിയ ബിബിൻ സി ബാബു എങ്ങനെയാണ് രാജിവെക്കുന്നതെന്നും പാർട്ടി ഏരിയ കമ്മിറ്റി ചോദിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here