കിലോയ്ക്ക് വില 85,000, ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി

food-g0037d5107_1280

കിലോയ്ക്ക് 85,000 രൂപ വിലയുള്ള പച്ചക്കറി എന്ന് കേട്ടാല്‍ എല്ലാവര്‍ക്കും ഒരു ഞെട്ടല്‍ ഉണ്ടാകും. എന്നാല്‍ അങ്ങനൊരു പച്ചക്കറിയുണ്ട്. പേര്, ഹോപ് ഷൂട്ട്‌സ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പച്ചക്കറിയായി അറിയപ്പെടുന്ന ഇത് യൂറോപ്യന്‍ രാജ്യങ്ങളിലാണ് സാധാരണയായി വളര്‍ത്തുന്നത്.

ഇത് ആദ്യം കൃഷി ചെയ്തത് ഹിമാചല്‍ പ്രദേശിലാണ് എന്ന് പറയപ്പെടുന്നു. ഹ്യുമുലസ് ലൂപുലസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. യൂറോപ്പും വടക്കേ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശം. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഈ പച്ചക്കറിയെ ആദ്യം ഒരു കളയായിട്ടാണ് കണക്കാക്കിയിരുന്നത്. ഇത് ആറ് മീറ്റര്‍ വരെ വളരാം. അതുപോലെ ഒരു ചെടിയുടെ ആയുസ് 20 വര്‍ഷം വരെയാണ് എന്നും പറയുന്നു.

ഇന്ത്യയില്‍ ഇതിന്റെ കൃഷി ഇല്ലെന്നുതന്നെ പറയാം. പ്രത്യേക ആവശ്യപ്രകാരം മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഹോപ് ഷൂട്ട്സ് എത്തിക്കുന്നത്. അതിനാല്‍ തന്നെയാണ് അതിന്റെ വില ഇങ്ങനെ ഉയര്‍ന്നിരിക്കുന്നത് എന്നും പറയുന്നു. നട്ട് വിളവെടുക്കണമെങ്കില്‍ കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും വേണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News