മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം; അന്വേഷണത്തിനായി ഏഴംഗ വിദഗ്ധസമിതി രൂപീകരിച്ചു

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും മത്സ്യകൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിർദേശത്തെത്തുടർന്നാണ് വിദഗ്ദസമിതി രൂപീകരിച്ചത്.

ALSO READ: ‘മലയാള സിനിമയിലെ പെണ്ണുങ്ങളെവിടെ’? സൂപ്പർഹിറ്റ് ചിത്രങ്ങളെ ചോദ്യമുനയിൽ നിർത്തി അഞ്ജലി മേനോൻ; വിമർശിച്ച് സോഷ്യൽ മീഡിയ

അക്വാകൾച്ചർ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു വർഗീസ് ചെയർമാനും രജിസ്ട്രാർ ഡോ. ദിനേശ് കെ കൺവീനറുമായ സമിതിയിൽ ഡോ. അനു ഗോപിനാഥ്‌, ഡോ.എം. കെ സജീവൻ, ഡോ.ദേവിക പിള്ള, ഡോ.പ്രഭാകരൻ എം. പി, എൻ. എസ് സനീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. മെയ് 24 നകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: നെല്ല് സംഭരണം : 879 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News