കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

skywalk

കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്റർ എന്നിവർ ചേർന്നാണ് ബല പരിശോധന റിപ്പോർട്ട് നടത്തിയത്. അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ പൊളിച്ചു നീക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ബലപരിശോധന നടത്തിയത്.തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും ബലപരിശോധനാ റിപ്പോര്‍ട്ട് പറയുന്നത്.

also read: ഗാന്ധിജിയെ അധിക്ഷേപിച്ച് യുഡിഎഫ് കൗൺസിലർ മേരി പുഷ്പം

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22ന് ആണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിര്‍മാണം അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നു കിറ്റ്‌കോയ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.

News Summary- Expert committee report recommends demolition of Kottayam skywalk roof

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News